സ്കൂളിലെ... കഞ്ഞിപ്പുരയിൽ... കഞ്ഞി വെക്കുന്ന....; വൈറലായി ഒരു കുട്ടി ഗായകൻ
Wednesday, June 23, 2021 1:49 AM IST
ഒരു മിടുക്കൻ കുട്ടിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂളിലെ... കഞ്ഞിപ്പുരയിൽ... കഞ്ഞി വെക്കുന്ന... കഞ്ഞി താത്ത ഉണ്ട് എന്നു തുടങ്ങുന്ന പാട്ടാണ് കുട്ടി പാടുന്നത്. സ്റ്റേജിൽ കയറി മൈക്കിലൂടെയാണ് സ്റ്റൈലായിട്ട് പാടുന്നത്. താളത്തിൽ കൈ കൊട്ടി പാട്ടുകാരനെ കേൾവിക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
എന്നാൽ രണ്ടു വർഷം മുന്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണിത്. വീഡിയോ വീണ്ടും ആരോ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. ചെക്കൻ വേറെ ലെവലാ എന്ന കമന്റോടെ പാട്ടുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് കുട്ടിയ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ ചെയ്തിരിക്കുന്നത്.