"എ​ന്‍റെ പൊ​ന്നു സാ​റെ അ​തി​യാ​നെ ഓ​ഫീ​സി​ലേ​ക്ക് തി​രി​ച്ച് വി​ളി​ക്ക​ണേ'
Sunday, September 12, 2021 6:05 AM IST
‌കോ​വി​ഡി​നൊ​പ്പം പ്ര​ചാ​രം ല​ഭി​ച്ച സം​ഗ​തി​യാ​ണ് വ​ർ​ക്ക് ഫ്രം ​ഹോം. ഓ​ഫീ​സി​ൽ നി​ശ്ചി​ത സ​മ​യം മാ​ത്രം ചെ​യ്യേ​ണ്ടി​യി​രു​ന്ന ജോ​ലി വ​ർ​ക്ക് ഫ്രം ​ഹോം ആ​യ​പ്പോ​ൾ സ​മ​യം കൂ​ടി​യെ​ന്ന പ​രാ​തി​യാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ വ​ർ​ക് ഫ്രം ​ഹോം സം​വി​ധാ​നം പി​ൻ​വ​ലി​ച്ച് അ​ദ്ദേ​ഹ​ത്തെ ഓ​ഫീ​സി​ലെ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന ഭാ​ര്യ​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ബി​സി​ന​സു​കാ​ര​നാ​യ ഹ​ർ​ഷ് ഗോ​യ​ങ്ക​യാ​ണ് ക​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ല്ല എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഹ​ർ​ഷ് ഗോ​യ​ങ്ക ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ങ്ക​ളു​ടെ തൊ​ഴി​ലാ​ളി മ​നോ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്തു തു​ട​ങ്ങു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തെ ഇ​നി​മു​ത​ൽ ഓ​ഫീ​സി​ലെ​ത്തി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു. ത​ന്‍റെ ഭ​ർ​ത്താ​വ് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തെ​ന്നും എ‌​ല്ലാ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളും ഭ​ർ​ത്താ​വ് പാ​ലി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

വ​ർ​ക് ഫ്രം ​ഹോം തു​ട​ർ​ന്നാ​ൽ ത​ങ്ങ​ളു​ടെ വി​വാ​ഹ​ബ​ന്ധം നീ​ണ്ടു​നി​ൽ​ക്കി​ല്ല. ഒ​രു​ദി​വ​സം പ​ത്തു​ത​വ​ണ​യോ​ളം ചാ​യ കു​ടി​ക്കും. പ​ല മു​റി​ക​ളി​ലാ​യി ഇ​രി​ക്കു​ക​യും അ​വ​യൊ​ക്കെ വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്യും. എ​പ്പോ​ഴും ഭ​ക്ഷ​ണം ചോ​ദി​ക്കു​ന്നു​മു​ണ്ട്.

മാ​ത്ര​വു​മ​ല്ല ജോ​ലി​ക്കി​ടെ ഉ​റ​ങ്ങു​ന്ന​തു​പോ​ലും ക​ണ്ടി​ട്ടു​ണ്ട്. ത​നി​ക്ക് ര​ണ്ടു​കു​ട്ടി​ക​ളു​ടെ കാ​ര്യം കൂ​ടി നോ​ക്കാ​നു​ണ്ടെ​ന്നും ത​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം തി​രി​ച്ചു​കി​ട്ടാ​ന്‍ താ​ങ്ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ക​ത്ത് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.