കോവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി
കോവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ  ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി
Tuesday, May 7, 2024 2:04 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. തീയ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വാ​ക്സി​ന് ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ‘ആ​സ്ട്രാ​സെ​നേ​ക്ക’ നേരത്തേ സ​മ്മ​തി​ച്ചി​രു​ന്നു.

വാ​ക്സി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​വും വാ​ക്സി​നെ​ടു​ത്ത് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ർ​ജി.

ഹ​ർ​ജി​ക​ളി​ൽ ഉ​ട​ൻ വാ​ദം കേ​ൾ​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞെ​ങ്കി​ലും അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചി​ല്ല. വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​നും പ്ലേ​റ്റ്‌​ല​റ്റ് കൗ​ണ്ട് കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ആ​സ്ട്രാ​സെ​നേ​ക്ക സ​മ്മ​തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.