കോ​ഴി­​ക്കോ​ട്ടും മ­​ല­​പ്പു­​റ​ത്തും വെ​സ്റ്റ്‌­​നൈ​ല്‍ ഫീ­​വ​ര്‍; 10 പേ​ര്‍­​ക്ക് രോ­​ഗം സ്ഥി­​രീ­​ക­​രി​ച്ചു
കോ​ഴി­​ക്കോ​ട്ടും മ­​ല­​പ്പു­​റ​ത്തും വെ​സ്റ്റ്‌­​നൈ​ല്‍ ഫീ­​വ​ര്‍; 10 പേ​ര്‍­​ക്ക് രോ­​ഗം സ്ഥി­​രീ­​ക­​രി​ച്ചു
Tuesday, May 7, 2024 9:37 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 10 പേ​ര്‍​ക്ക് വെ​സ്റ്റ്‌­​നൈ​ല്‍ ഫീ​വ​ര്‍ സ്ഥി​രീ​ക​രി­​ച്ചു. ഇ­​തി​ല്‍ നാ­​ല് പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ­​രാ​ണ്. സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി​കി​ത്സ​യി­​ലു­​ള്ള ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ട​വ​രു​ടെ ര​ക്തം, ന​ട്ടെ​ല്ലി​ല്‍ നി​ന്ന് കു​ത്തി​യെ​ടു​ത്ത നീ​ര് എ​ന്നി​വ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വൈ​റ​സ് റി​സ​ര്‍​ച് ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ല​ബോ​റ​ട്ട​റി­​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗം വെ​സ്റ്റ്‌­​നൈ​ല്‍ ഫീ​വ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് സ്ര​വ​ങ്ങ​ള്‍ പു​നെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു­​ന്നു.


പ​നി, ത​ല​വേ​ദ​ന, അ​പ​സ്മാ​രം, പെ​രു​മാ​റ്റ​ത്തി​ലെ വ്യ​ത്യാ​സം, ബോ​ധ​ക്ഷ​യം, കൈ​കാ​ല്‍ ത​ള​ര്‍​ച്ച തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. മ​സ്തി​ഷ്‌​ക​ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ഇ​തി​ന് സ​മാ​ന​മാ​ണ്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​യ ചി​ല​ര്‍​ക്ക് മ​സ്തി​ഷ്‌​ക​ജ്വ​ര​ത്തി​ന്‍റെ ചി​കി​ത്സ​യാ​ണ് ആ​ദ്യം ന​ല്‍​കി​യ​തെ​ന്നാ​ണ് വി­​വ​രം.

ക്യൂ​ല​ക്‌​സ് കൊ​തു​കു​ക​ളാ​ണ് വെ​സ്റ്റ്‌­​നൈ​ല്‍ ഫീ​വ​ര്‍ പ​ര​ത്തു​ന്ന​ത്. മ​നു​ഷ്യ​നി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കു രോ​ഗം പ​ക​രി​ല്ല. രോ​ഗം ബാ​ധി​ച്ച മൃ​ഗം, പ​ക്ഷി തു​ട​ങ്ങി​യ​വ​യെ ക​ടി​ച്ച കൊ​തു​ക് മ​നു​ഷ്യ​നെ ക​ടി​ക്കു​മ്പോ​ഴാ​ണ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​വു​ക. പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ലാ​ണ് രോ​ഗം കൂ​ടു​ത​ല്‍ അ​പ​ക​ട­​ക­​ര­​മാ­​കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<