ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതനാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.
സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. കാക്കിപ്പടയിലൂടെ ശ്രദ്ധേയനായ സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ, ശങ്കരാടി അഷറഫ് പിലായ്ക്കൽ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി.ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു.
ഹരി നാരായണന്റെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കാമറ: രജീഷ് രാമൻ, എഡിറ്റിംഗ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി, പിആർഒ - വാഴൂർ ജോസ്.
ഏറെ കൗതുകവും ഒപ്പം ത്രില്ലിംഗും കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.