അ​ത്യു​ഗ്ര​ൻ ആ​ക്ഷ​ൻ, ദേ​വ് പ​ട്ടേ​ലി​ന്‍റെ മ​ങ്കി മാ​ൻ; ട്രെ​യി​ല​ർ
Saturday, March 23, 2024 9:19 AM IST
ന​ട​ൻ ദേ​വ് പ​ട്ടേ​ൽ ഒ​രു​ക്കു​ന്ന മ​ങ്കി മാ​ന്‍ സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളാ​ൽ സ​മ്പു​ഷ്ട​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ. ത​ബ​ല മാ​ന്ത്രി​ക​ന്‍ ഉ​സ്താ​ദ് സാ​ക്കി​ര്‍ ഹു​സൈ​നും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

നാ​യ​ക​നു പു​റ​മെ സി​നി​മ​യു​ടെ തി​ര​ക്ക​ഥ, സം​വി​ധാ​നം, ക​ഥ, നി​ർ​മാ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ദേ​വ് പ​ട്ടേ​ൽ ആ​ണ്. പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ജോ​ർ​ദാ​ൻ പീ​ലി​യും ഒ​രു നി​ർ​മാ​താ​വാ​ണ്.



ഹോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബോ​ളി​വു​ഡ് അ​ഭി​നേ​താ​ക്ക​ളാ​യ ശോ​ഭി​ത ധൂ​ലി​പാ​ല, വി​പി​ൻ ശ​ർ​മ്മ, അ​ശ്വി​നി ക​ൽ​ശേ​ക്ക​ർ, അ​ദി​തി ക​ൽ​കു​ന്‍റ, സി​ക്ക​ന്ദ​ർ ഖേ​ർ, പി​തോ​ബാ​ഷ്, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ഏ​പ്രി​ൽ അ​ഞ്ചി​ന് ചി​ത്രം ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്യും. യൂ​ണി​വേ​ഴ്സ​ല്‍ പി​ക്ചേ​ര്‍​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ഹോ​ളി​വു​ഡ് പ്രൊ​ഡ​ക്ഷ​നി​ല്‍ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ആ​ക്‌​ഷ​ന്‍ ചി​ത്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.