ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ നി​റ​സാ​ന്നി​ധ്യം; ക​ന​ക​ല​ത​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ
Tuesday, May 7, 2024 10:59 AM IST
മ​ല​യാ​ള​സി​നി​മ​യി​ൽ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ന​ടി ക​ന​ക​ല​ത​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ.

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച താ​ര​ത്തി​നൊ​പ്പം കി​രീ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ പ്രി​യ സ​ഹോ​ദ​രി​ക്ക് വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​രു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

‘മ​ല​യാ​ള​സി​നി​മ​യി​ൽ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ്രി​യ​പ്പെ​ട്ട ക​ന​ക​ല​ത. ഇ​രു​ന്നൂ​റ്റി എ​ൺ​പ​തി​ല​ധി​കം മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും ഒ​ട്ടേ​റെ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി.

കി​രീ​ടം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ സി​നി​മ​ക​ളി​ൽ ഞ​ങ്ങ​ൾ​ക്ക് ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു. ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ പ്രി​യ സ​ഹോ​ദ​രി​ക്ക് വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ.’’മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.



തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ക​ന​ക​ല​ത അ​ന്ത​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു ന​ടി​യു​ടെ അ​ന്ത്യം. പാ​ര്‍​ക്കി​ൻ​സ​ൺ​സും മ​റ​വി​രോ​ഗ​വും കാ​ര​ണം ഏ​റെ​നാ​ളാ​യി ദു​രി​താ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.