കെ​എ​സ്ആ​ർ​ടി​സി ആ​യ​തു​കൊ​ണ്ട് എ​ന്തും പ​റ​യാ​മെ​ന്ന ഭാ​വം അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു; ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രെ വീ​ണ്ടും ന​ടി റോ​ഷ്ന
Saturday, May 4, 2024 10:30 AM IST
തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ന​ടി റോ​ഷ്ന ആ​ൻ റോ​യ്. ആ​രെ​യും പി​ന്തു​ണ​ക്കാ​ന​ല്ല കു​റി​പ്പി​ട്ട​തെ​ന്നും ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് എ​ഴു​തി​യ​തെ​ന്നും ന​ടി പ​റ​യു​ന്നു.

എ​ന്തു തെ​ളി​വാ​ണ് താ​ൻ ന​ൽ​കേ​ണ്ട​തെ​ന്നും ഡ്രൈ​വ​ർ സം​സാ​രി​ച്ച രീ​തി എം​വി​ഡി​യും യാ​ത്ര​ക്കാ​രും ത​ന്‍റെ സ​ഹോ​ദ​ര​നും ക​ണ്ട​താ​ണെ​ന്നും റോ​ഷ്ന പ​റ​യു​ന്നു.

ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു യ​ദു കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ച്ച​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി ആ​യ​തു​കൊ​ണ്ട് എ​ന്തും പ​റ​യാ​മെ​ന്ന ഭാ​വം അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം വീ​ണ്ടും യ​ദു​വി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്.

കു​റെ പേ​ർ ചോ​ദി​ച്ചു, തെ​ളി​വു​ണ്ടോ? ഞാ​നെ​ങ്ങ​നെ തെ​ളി​വ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. ഞാ​ൻ ആ ​കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഫോ​ട്ടോ എ​ടു​ത്തു വ​ച്ചി​രു​ന്നു.

ആ ​വ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം ഓ​ടി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് വ​ണ്ടി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത​ത്. ഈ ​ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ വീ​ഡി​യോ എ​ടു​ക്കാ​ൻ ഞാ​ൻ പോ​യി​ട്ടി​ല്ല. തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി, അ​തു പി​ന്നീ​ടൊ​രു വി​ഷ​യ​മാ​ക്ക​ണ​മെ​ന്ന ചി​ന്ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പെ​ട്ടെ​ന്നു​ണ്ടാ​യ വി​ഷ​യ​മാ​ണ്. എ​ന്തി​നു ഞാ​നി​തൊ​ക്കെ കേ​ൾ​ക്ക​ണം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു മ​ന​സി​ൽ. വാ​ർ​ത്ത​ക​ളി​ൽ ഇ​യാ​ളു​ടെ ഫോ​ട്ടോ ക​ണ്ട​പ്പോ​ഴാ​ണ് ഞാ​ൻ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

അ​ന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നോ​ടു ചോ​ദി​ച്ചു​റ​പ്പി​ച്ചി​ട്ടാ​ണ് കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തെ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്.

അ​ന്ന​ത്തെ സം​ഭ​വ​ത്തി​ൽ എ​ന്തു​കൊ​ണ്ട് കേ​സി​നു പോ​യി​ല്ല എ​ന്ന​തി​നും കൃ​ത്യ​മാ​യ മ​റു​പ​ടി റോ​ഷ്ന ന​ൽ​കി. എ​നി​ക്കു വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ്പോ​ൾ സം​സാ​രി​ച്ചാ​ലും അ​തി​നൊ​രു പ്ര​തി​വി​ധി ഉ​ണ്ടാ​കു​മെ​ന്നു തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ കേ​സ് കൊ​ടു​ക്കാ​തി​രു​ന്ന​ത്.

എ​നി​ക്കൊ​രു ബു​ട്ടീ​ക്ക് ഉ​ണ്ട്. അ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് ഇ​തു സം​ഭ​വി​ച്ച​ത്. ആ ​സ​മ​യ​ത്ത് പേ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കാ​നും അ​തി​ന്‍റെ പി​ന്നാ​ലെ ന​ട​ക്കാ​നും എ​നി​ക്കു സ​മ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​നി​ക്ക് പ്ര​തി​ക​രി​ക്കാ​ൻ തോ​ന്നി​യ​ത് ഇ​പ്പോ​ഴാ​യ​തു​കൊ​ണ്ടും ആ ​ഫോ​ട്ടോ ഇ​ത്ര​യും കാ​ലം എ​ന്‍റെ ഫോ​ണി​ൽ നി​ന്നു ക​ള​യാ​തി​രു​ന്ന​തു കൊ​ണ്ടു​മാ​ണ് ഇ​പ്പോ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത് എ​ന്നു​ള്ള​തു കൊ​ണ്ടു മാ​ത്ര​മാ​ണ് ഞാ​ൻ അ​തു പോ​സ്റ്റ് ചെ​യ്ത​ത്. ഞാ​നൊ​രു സാ​ധാ​ര​ണ​ക്കാ​രി​യാ​ണ്.

ആ ​സ​മ​യ​ത്ത് എ​ന്‍റെ വ​ണ്ടി ഇ​ടി​ച്ചി​രു​ന്നെ​ങ്കി​ലോ? സാ​ധാ​ര​ണ ന​മ്മ​ൾ പ​റ​യാ​റി​ല്ലേ, ദേ ​കെ​എ​സ്ആ​ർ​ടി​സി വ​രു​ന്നു, മാ​റി​ക്കോ എ​ന്ന്. ആ ​ഒ​രു പേ​ടി ന​മു​ക്ക് എ​പ്പോ​ഴു​മു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ആ​യ​തു​കൊ​ണ്ട് എ​ന്തും പ​റ​യാ​മെ​ന്ന ഭാ​വം അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. മേ​യ​റോ​ടു സം​സാ​രി​ച്ച ശ​രീ​ര​ഭാ​ഷ പോ​ലും തൃ​പ്തി​ക​ര​മ​ല്ല. ര​ണ്ടു മൂ​ന്നു ഹോ​ണ​ടി കേ​ട്ട​പ്പോ​ഴേ​ക്കും അ​യാ​ൾ​ക്കു ദേ​ഷ്യം വ​ന്നു.

അ​യാ​ൾ എ​ന്നോ​ടു അ​ങ്ങ​നെ ചെ​യ്ത​തു കൊ​ണ്ടാ​ണ് ഞാ​നും ഹോ​ൺ അ​ടി​ച്ച​ത്. പ​ക്ഷേ, അ​ത്ര​യും തി​ര​ക്കി​നി​ട​യി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ള്ള ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ‌ന​ടു​റോ​ഡി​ൽ നി​റു​ത്തി ഡ്രൈ​വ​ർ ചീ​ത്ത പ​റ​യാ​ൻ ഇ​റ​ങ്ങി വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. എ​വി​ടെ​യോ കി​ട​ക്കു​ന്ന ഒ​രാ​ൾ​ക്കെ​തി​രെ അ​പ​ഖ്യാ​തി ഉ​ണ്ടാ​ക്കേ​ണ്ട കാ​ര്യം എ​നി​ക്കി​ല്ല. ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​ന്ന​തു പോ​ലെ​യാ​ണ് അ​യാ​ൾ ബ​സ് ഓ​ടി​ച്ച​ത്.

എ​നി​ക്ക​യാ​ളെ വെ​റു​തെ ക​രി വാ​രി തേ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. എ​ന്‍റെ​യ​ടു​ത്ത് അ​ത്ര​യും മോ​ശ​മാ​യ ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. അ​യാ​ളു​ടെ സ്വ​ഭാ​വം അ​ങ്ങ​നെ​യാ​യി​രി​ക്കാ​മെ​ന്നു ഞാ​ൻ ക​രു​തു​ന്നു.

അ​വി​ടെ അ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന ക​ക്ഷി എ​വി​ടെ​യും അ​ങ്ങ​നെ​യൊ​ക്കെ ത​ന്നെ​യാ​കും സം​സാ​രി​ക്കു​ക. എ​ന്താ​യാ​ലും ഇ​ങ്ങ​നെ​യു​ള്ള​വ​ർ കു​റ​ച്ചു മ​ര്യാ​ദ പ​ഠി​ക്ക​ട്ടെ.

അ​ധി​കൃ​ത​ർ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജോ​ലി ക​ള​യ​ണ​മെ​ന്ന​ല്ല അ​തി​ന​ർ​ഥം. പ​ക്ഷേ, ശി​ക്ഷാ​ന​ട​പ​ടി ഉ​ണ്ടാ​ക​ണം.
റോ​ഷ്ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.