‌റു​ഷി​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ നാ​യ​ക​വേ​ഷം; ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ്
Saturday, May 4, 2024 9:44 AM IST
ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ഫൈ​ന​ൽ​സ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം പ്ര​ജീ​വം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ് സ​ത്യ​വൃ​ത​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ​യും ആ​നി​യു​ടെ​യും ഇ​ള​യ പു​ത്ര​ൻ റു​ഷി​ൻ ഷാ​ജി കൈ​ലാ​സ് ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണി​ത്.

സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി അ​ബു സ​ലിം എ​ത്തു​ന്നു. കാ​ക്കി​പ്പ​ട​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സൂ​ര്യ കൃ​ഷ്, ജോ​ണി ആ​ന്‍റ​ണി, ടി​നി ടോം, ​ശ്രീ​ജി​ത്ത് ര​വി, ഇ​നി​യ, സു​ജി​ത് ശ​ങ്ക​ർ, എ​ബി​ൻ ബി​നോ, ദി​നേ​ശ് പ​ണി​ക്ക​ർ, സി​നോ​ജ് വ​ർ​ഗീ​സ്, അ​ജ​യ് ന​ട​രാ​ജ്, വൈ​ഷ്ണ​വ് ബൈ​ജു, പാ​ർ​വ​തി രാ​ജ​ൻ, ശ​ങ്ക​രാ​ടി അ​ഷ​റ​ഫ് പി​ലാ​യ്ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.

സം​വി​ധാ​യ​ക​ൻ ഷെ​ബി ചൗ​ഘ​ട്ടി​ന്‍റെ ക​ഥ​ക്ക് വി.​ആ​ർ. ബാ​ല​ഗോ​പാ​ൽ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തു​ന്നു.

ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് മെ​ജോ ജോ​സ​ഫാ​ണ് സം​ഗീ​തം. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​ഫ്സ​ൽ, മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ: ര​ജീ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ്: സു​ജി​ത് സ​ഹ​ദേ​വ്, ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ: റ​ൺ ര​വി, പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.

ഏ​റെ കൗ​തു​ക​വും ഒ​പ്പം ത്രി​ല്ലിം​ഗും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം അ​ടു​ത്തു ത​ന്നെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.