ട​കേ​ഷീ​സ് കാ​സി​ൽ വീ​ണ്ടും വ​രു​ന്നു
Friday, July 22, 2022 3:48 PM IST
സൂ​പ്പ​ർ​ഹി​റ്റ് ഗെ​യിം ഷോ​യാ​യ ട​കേ​ഷീ​സ് കാ​സി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഷോ​യു​ടെ പു​തി​യ സീ​സ​ണി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ അ​റി​യി​ച്ചു.

ടോ​ക്യോ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സി​സ്റ്റം നി​ർ​മി​ച്ച ഷോ​യു​ടെ ആ​ദ്യ സീ​സ​ണ്‍ ലോ​ക​മെ​ന്പാ​ടും വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. 1986 മു​ത​ൽ 1990 വ​രെ സം​പ്രേ​ക്ഷ​ണം ചെ​യ്ത ഷോ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​വും പ​ല ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്തി​രു​ന്നു.

ജാ​പ്പ​നീ​സ് ഹാ​സ്യ​താ​രം ട​കേ​ഷി കി​റ്റാ​നോ​യു​ടെ "പ​ട​യാ​ളി​ക​ളാ'​യ നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​രു ഗെ​യിം ലോ​ക​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഷോ ​ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. വോ​ൾ ടു ​ഫ്രീ​ഡം, റോ​ള​ർ റൈ​ഡ്, സു​മോ പോ​ൻ, ഡ്രാ​ഗ​ൻ പോ​ണ്ട് തു​ട​ങ്ങി​യ നി​ര​വ​ധി ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ഷോ ​വ​ൻ ജ​ന​പ്രീ​തി ആ​ക​ർ​ഷി​ച്ചു.




2005-ൽ ​പോ​ഗോ ചാ​ന​ലാ​ണ് ഇ​ന്ത്യ​യി​ൽ ട​കേ​ഷീ​സ് കാ​സി​ൽ ആ​ദ്യ​മാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്ത​ത്. ബോ​ളി​വു​ഡ് താ​രം ജാ​വേ​ദ് ജ​ഫ്രി​യു​ടെ ക​ളി​വി​വ​ര​ണം കൂ​ട്ടി​ച്ചേ​ർ​ത്ത് പു​റ​ത്തി​റ​ക്കി​യ ഷോ ​വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.



ട​കേ​ഷീ​സ് കാ​സി​ൽ പു​തു​സീ​സ​ണ്‍ 2023-ൽ ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.