ടോം ​ക്രൂ​സി​ന്‍റെ അ​തി​ഗം​ഭീ​ര ആ​ക്ഷ​ൻ; മി​ഷ​ൻ ഇം​പോ​സി​ബി​ൾ 7: ട്രെ​യി​ല​ർ
Thursday, May 18, 2023 12:18 PM IST
ടോം ​ക്രൂ​സ് ചി​ത്രം മി​ഷ​ൻ ഇം​പോ​സി​ബി​ൾ 7: ഡെ​ഡ് റെ​ക്ക​ണിം​ഗ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മി​ഷ​ൻ ഇം​പോ​സി​ബി​ൾ റോ​ഗ് നേ​ഷ​ൻ, മി​ഷ​ൻ ഇം​പോ​സി​ബി​ൾ ഫാ​ളൗ​ട്ട് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ക്രി​സ്റ്റ​ഫ​ർ മ​ക്വാ​റി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മി​ഷ​ൻ ഇം​പോ​സി​ബി​ൾ 7.

ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മി​ഷ​ൻ ഇം​പോ​സി​ബി​ൾ 7: ഡെ​ഡ് റെ​ക്ക​ണിം​ഗ് ഒ​ന്നാം ഭാ​ഗം ഈ ​വ​ർ​ഷം ജൂ​ലൈ 14നും ​ര​ണ്ടാം ഭാ​ഗം 2024, ജൂ​ൺ 28നും ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



നോ​ർ​വെ​യി​ലെ ഒ​രു പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ നി​ന്നും അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്ക് ബൈ​ക്ക് ഉ​പ​യോ​ഗി​ച്ച് ചാ​ടു​ന്ന ടോം ​ക്രൂ​സി​ന്‍റെ രം​ഗം ഒ​റി​ജി​ന​ലാ​യി ചി​ത്രീ​ക​രി​ച്ച​താ​ണ്. ഇ​തി​ന്‍റെ മേ​ക്കിം​ഗ് വി​ഡി​യോ നേ​ര​ത്തെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തി​രു​ന്നു.

ടോം ​ക്രൂ​സി​നൊ​പ്പം വി​ൻ​ഗ് റാം​സ്, ഹെ​ൻ​റി, സൈ​മ​ൺ പെ​ഗ്, റെ​ബേ​ക്ക ഫെ​ർ​ഗ​സ​ൺ, വ​നേ​സ കി​ർ​ബി എ​ന്നീ താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ​യു​മു​ണ്ട്. ഹെ​യ്‌​ലി ആ​റ്റ്‌​വെ​ൽ, പോം ​ക്ലെ​മെന്‍റീ​ഫ്, ഷി​യ വി​ഹാം, റോ​ബ് ഡെ​ല​നി എ​ന്നി​വ​രുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.