മാ​രി 2വി​ന്‍റെ സം​ഘ​ട്ട​നം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ധ​നു​ഷി​ന് പ​രി​ക്ക്
Sunday, June 24, 2018 2:51 PM IST
മാ​രി 2വി​ലെ ക്ലൈ​മാ​ക്സ് സം​ഘ​ട്ടനരംഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ധ​നു​ഷി​ന് പ​രി​ക്കേ​റ്റു. വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന യു​വ​താ​രം ടോ​വി​നോ​യു​മാ​യു​ള്ള സം​ഘ​ട്ടനം ചി​ത്രീ​ക​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വെ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് വ​ക​വെ​യ്ക്കാ​തെ ധ​നു​ഷ് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ധ​നു​ഷി​ന് വ​ല​ത് കൈ​യ്ക്കും ഇ​ട​ത് കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ത​നി​ക്ക് സം​ഭ​വി​ച്ച പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ധ​നു​ഷ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് കാ​ജ​ൾ അ​ഗ​ർ​വാ​ൾ നാ​യി​ക​യും വി​ജ​യ് യേ​ശു​ദാ​സ് വി​ല്ല​നു​മാ​യി​രു​ന്നു.

ചിത്രത്തിന്‍റെ ര​ണ്ടാം ഭാ​ഗ​ത്ത് സാ​യി പ​ല്ല​വി​യാ​ണ് നാ​യി​ക. വി​ദ്യാ പ്ര​ദീ​പ്, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, റോ​ബോ ശ​ങ്ക​ർ, നി​ഷ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.