ഇ​ള​യ​ദ​ള​പ​തി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് ജ​യ്
Tuesday, November 7, 2017 4:48 AM IST
ഭ​ഗ​വ​തി എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ലൂ​ടെ സ​ഹ​താ​ര​മാ​യി സി​നി​മാ​ലോ​ക​ത്തെ​ത്തി​യ താ​ര​മാ​ണ് ത​മി​ഴ് ന​ട​ൻ ജ​യ്. ആ​ദ്യ ചി​ത്ര​മാ​യ ഭ​ഗ​വ​തി ഇ​റ​ങ്ങി പ​തി​ന​ഞ്ചു വ​ർ​ഷം പി​ന്നി​ടു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് താ​രം.

ത​ന്‍റെ ക​രി​യ​റി​ലെ എ​ല്ലാ വ​ള​ർ​ച്ച​യ്ക്കും ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ഇ​ള​യ​ദ​ള​പ​തി വി​ജ​യ്‌യോടു ന​ന്ദി പ​റ​യു​ക​യാ​ണ് ജ​യ്. ആ​ദ്യ ചി​ത്ര​മാ​യ ഭ​ഗ​വ​തി ഇ​റ​ങ്ങി പ​തി​ന​ഞ്ച് വ​ർ​ഷം തി​ക​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദ​വേ​ള​യി​ലാ​ണ് ഇ​ള​യ​ദ​ള​പ​തി​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വി​കാ​ര​നി​ർ​ഭ​ര​മാ​യ ട്വീ​റ്റ് ജ​യ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.ഭ​ഗ​വ​തി ഇ​റ​ങ്ങി​യി​ട്ട് പ​തി​ന​ഞ്ച് കൊ​ല്ലം. ഞാ​ൻ സി​നി​മാ ജീ​വി​തം തു​ട​ങ്ങി​യി​ട്ടും പ​തി​ന​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഇ​നി​യും ഏ​റെ മു​ന്നോ​ട്ട് പോ​കാ​നു​ണ്ട്. നി​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​തൊ​ന്നും സാ​ധ്യ​മാ​കി​ല്ലാ​യി​രു​ന്നു.

എ​ല്ലാ​വ​ർ​ക്കും ന​ന്ദി. എ​ന്നെ വി​ശ്വ​സി​ച്ച് നി​ങ്ങ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ത്ര​യും വ​ലി​യൊ​രു അ​വ​സ​രം ത​ന്ന​തി​ന് ഒ​രാ​യി​രം ന​ന്ദി, വി​ജ​യ് അ​ണ്ണാ നി​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​നി​ന്നി​വി​ടെ എ​ത്തി​ല്ലാ​യി​രു​ന്നു- ജ​യ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. 2002ലാ​ണ് എ ​വെ​ങ്ക​ടേ​ഷി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ വി​ജ​യ്-​റീ​മ സെ​ൻ താ​ര​ജോ​ഡി​ക​ൾ ഒ​ന്നി​ച്ച ഭ​ഗ​വ​തി പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​ത്ര​ത്തി​ൽ വി​ജ​യ്യു​ടെ സ​ഹോ​ദ​ര​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ജ​യ് കൈ​കാ​ര്യം ചെ​യ്ത​ത്.