"ബി​ഗ്‌ ബോ​സ്' ഹി​ന്ദി സീ​സ​ൺ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച
Saturday, February 20, 2021 4:51 PM IST
ന​ട​ൻ സ​ൽ​മാ​ൻ​ഖാ​ൻ അ​വ​താ​ര​ക​നാ​യ് എ​ത്തു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ റി​യാ​ലി​റ്റി ഷോ '​ബി​ഗ്‌ ബോ​സ് 14'ന്‍റെ (ഹി​ന്ദി സീ​സ​ൺ) ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന്. ക​ളേ​ർ​സ് ചാ​ന​ലി​ലാ​ണ് സം​പ്രേ​ഷ​ണം.

2006ൽ ​അ​മി​താ​ബ​ച്ച​നി​ൽ തു​ട​ങ്ങി ശി​ല്പ ഷെ​ട്ടി​യും സ​ഞ്ജ​യ്ദ​ത്തും ഫാ​റാ​ഖാ​നു​മൊ​ക്കെ അ​വ​ത​രി​പ്പി​ച്ച ബി​ഗ്‌ ബോ​സ് ഹി​ന്ദി പ​തി​പ്പ് ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക​റ്റു​ള്ള ഷോ ​യാ​ണ്. ഈ ​ഷോ ക​ഴി​ഞ്ഞ സീ​സ​ണി​ൽ 10.5 മി​ല്യ​ൺ പ്രേ​ക്ഷ​ക​രാ​ണ് ക​ണ്ട​ത്.

സ​ൽ​മാ​ൻ ഖാ​ൻ പ​തി​നൊ​ന്നാ​മ​ത് ത​വ​ണ​യാ​ണ് ബി​ഗ്‌ ബോ​സി​ൽ എ​ത്തു​ന്ന​തെ​ങ്കി​ലും ഈ ​സീ​സ​ണോ​ടെ ക​രാ​ർ അ​വ​സാ​നി​ക്കു​ക​യാ​ണ്. 20 കോ​ടി​യാ​ണ് ആ​ഴ്ച​യി​ലെ പ്ര​തി​ഫ​ലം. ഷോ ​നീ​ണ്ട​തി​നാ​ൽ 24 കോ​ടി വ​രെ പോ​കു​മെ​ന്നാ​ണ് അ​റി​വ്.

ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​പ്പോ​ൾ അ​ഞ്ചു പേ​രാ​ണ് സ്ഥാ​നം നേ​ടി​യ​ത്. ടി​വി താ​രം റൂ​ബി​ന ദി​ല​യി​ക്, ഗാ​യ​ക​ൻ രാ​ഹു​ൽ വൈ​ദ്യ, തെ​ന്നി​ന്ത്യ​ൻ ന​ടി നി​കി​ത ബോ​ളി, അ​ലി ധോ​ണി, പി​ന്നെ രാ​ഖി സാ​വ​ന്ത്.

2020 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് തു​ട​ങ്ങി​യ ബി​ഗ്‌​ബോ​സ് ഇ​പ്പോ​ൾ 140ഓ​ളം എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ടു ക​ഴി​ഞ്ഞു. ഫൈ​ന​ൽ വോ​ട്ടിം​ഗ് ലൈ​നു​ക​ൾ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​അ​വ​സാ​നി​ക്കും. ട്വി​റ്റ​ർ ഇ​ന്ത്യ ഡോ​ട്ട് കോം ​വോ​ട്ടു​പ്ര​കാ​രം 61.5 ശ​ത​മാ​നം നേ​ടി റു​ബീ​ന മു​ന്നി​ൽ ആ​ണെ​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്‌. രാ​ഹു​ൽ വൈ​ദ്യ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ബി​ഗ്‌ ഹൌ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ല​മാ​യ അ​ഞ്ചു​ല​ക്ഷം വാ​ങ്ങു​ന്ന താ​ര​മാ​ണ് റു​ബീ​ന.

ഒ​ട്ടേ​റെ വി​വാ​ദ​ങ്ങ​ൾ ബി​ഗ്‌ ബോ​സ് സീ​സ​ൺ 14 ക്ക് ​നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. അ​ത് റേ​റ്റിം​ഗി​നെ​യും ബാ​ധി​ച്ചി​രു​ന്നു. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ലി​മി​നേ​ഷ​നും തി​രി​ച്ചു​വ​ര​വും പി​ന്നെ വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി യും ​ത​ന്നെ​യാ​യി​രു​ന്നു മു​ഖ്യം.

പ്രേം ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.