തിരകൾ.... "കല വിപ്ലവം പ്രണയ'ത്തിലെ പുതിയ ഗാനം
Monday, January 29, 2018 3:32 PM IST
നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്ത "കല വിപ്ലവം പ്രണയം' എന്ന ചിത്രത്തിലെ പ്രോമോ സോംഗ് റിലീസ് ചെയ്തു. "തിരകൾ " എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, അതുൽ ആനന്ദ്, മിഥുൻ വി ദേവ് എന്നിവർ ചേർന്നാണ്. ശ്രീജിത്ത് അച്യുതൻ നായരും മനു പറവൂർക്കാരനും എഴുതിയ വരികൾക്ക് നവാഗതനായ അതുൽ ആനന്ദ് ഈണം പകർന്നിരിക്കുന്നു.

അൻസൻ പോൾ, ഗായത്രി സുരേഷ് എന്നിവരാണ് "കല വിപ്ലവം പ്രണയം'ത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സൈജു കുറുപ്പ്, ബിജുക്കുട്ടൻ, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാർത്തിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ദിർഹം ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. റോയ് സെബാസ്റ്റ്യനാണ് 'കല വിപ്ലവം പ്രണയം' നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.