സ​ണ്ണി ജോ​ർ​ജായി മോ​ഹ​ൻ​ലാ​ൽ; നീ​രാ​ളി​യു​ടെ ത്രി​ല്ല​ടി​പ്പി​ക്കും മോ​ഷ​ൻ പോ​സ്റ്റ​ർ
Sunday, April 22, 2018 11:53 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന നീ​രാ​ളി​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​പ​ക​ടം സം​ഭ​വി​ച്ച് കൊ​ക്ക​യി​ലേ​ക്കു വീ​ഴാ​നൊ​രു​ങ്ങി ഒ​രു മി​നി ട്ര​ക്കി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന ലാ​ലേ​ട്ട​ന​യെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണി​ക്കു​ന്ന​ത്.

"യാ​ത്ര തു​ട​ർ​ന്നെ മ​തി​യാ​കു. ര​ക്ഷ​ക​ന്‍റെ ദേ​വ​ക​ര​ങ്ങ​ൾ എ​ന്നെ ഉ​യ​ർ​ത്തും. അ​ഴി​യും തോ​റും മു​റു​കു​ന്ന നീ​രാ​ളി പി​ടു​ത്ത​ത്തി​ൽ നി​ന്ന് ര​ണ്ടി​ലൊ​ന്നാ​യ വി​ജ​യ​ത്തെ ഞാ​ൻ പു​ണ​രും ബി​ലീ​വ് മീ.. ​ദി​സ് ഇ​സ് സ​ണ്ണി ജോ​ർ​ജ്' എ​ന്ന അ​ടി​ക്കു​റി​പ്പും മോ​ഷ​ൻ പോ​സ്റ്റ​റി​നു അ​ടി​ക്കു​റി​പ്പാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

അ​ജോ​യ് വ​ർ​മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സാ​ജു തോ​മ​സ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ്. ജോ​ണ്‍ തോ​മ​സ്, മി​ബു ജോ​സ് നെ​റ്റി​ക്കാ​ട​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ ആ​ണ്. ജൂ​ണ്‍ പ​തി​നാ​ലി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

നാ​ദി​യ മൊ​യ്തു നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ, സാ​യ്കു​മാ​ർ, അ​നു​ശ്രി, പാ​ർ​വ​തി നാ​യ​ർ എ​ന്നി​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.