ചിരിയും പകയുമായി ഒരു പഴയ ബോംബ് കഥയുടെ ട്രെയിലർ
Thursday, June 21, 2018 5:16 PM IST
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ ജോർജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ഒരു പഴയ ബോംബ് കഥയുടെ ട്രെയിലർ എത്തി. നടൻ ദിലീപിന്‍റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് ഇത് പുറത്തുവിട്ടത്. ഷാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രയാഗാ മാർട്ടിനാണ് ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, ഹരീശ്രീ അശോകൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു ജോസഫ്, സുനിൽ കർമ എന്നിവരാണ് ഈ സിനിമയുടെ തിരക്കഥയൊരുക്കുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.