ദുൽഖറിന്‍റെ "സോ​ളോ’​ എത്തുന്നു
Friday, September 29, 2017 7:28 AM IST
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ "സോ​ളോ' ​ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​നു തിയ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഒ​രേ​സ​മ​യം ഒ​രു​ങ്ങി​യ ചി​ത്രം മ​ല​യാ​ളം പ​തി​പ്പി​ന് 2.34 മ​ണി​ക്കൂ​റും ത​മി​ഴ് പ​തി​പ്പി​ന് 2.32 മ​ണി​ക്കൂ​റു​മാ​ണു ദൈ​ർ​ഘ്യം. ത​മി​ഴ് പ​തി​പ്പി​ന് യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ​തെ​ങ്കി​ൽ മ​ല​യാ​ളം പ​തി​പ്പി​ന് ക്ലീ​ൻ-​യു സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്. എ​സ്പി​ഐ സി​നി​മാ​സ് വ​ഴി​യാ​ണു ത​മി​ഴ്നാ​ട്ടി​ൽ വി​ത​ര​ണം.​

പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യി​ലു​ള്ള പ്രോ​ജ​ക്ട് നാ​ലു ഭാ​ഗ​ങ്ങ​ളു​ള്ള ച​ല​ച്ചി​ത്ര​സ​മു​ച്ച​യ​മാ​ണ്. ശി​വ, രു​ദ്ര, ശേ​ഖ​ർ, ത്രി​ലോ​ക് എ​ന്നി​ങ്ങ​നെ ശി​വ​ന്‍റെ പ​ര്യാ​യ​ങ്ങ​ൾ പേ​രു​ക​ളാ​ക്കി​യ നാ​ലു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ദു​ൽ​ഖ​ർ "സോ​ളോ’​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ നേഹ ശർമ, ശ്രുതി ഹരിഹരൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.