കുടുംബം കലക്കി കല്യാണ ബ്രോക്കറുടെ വീരപരാക്രമങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുകയാണ് കല്യാണമാമൻ എന്ന കൊച്ചു സിനിമ. ന്യൂദർശൻ ക്രിയേഷൻസിന്റെ ബാനറിൽ കെ. എം. മാത്യു പാലാ നിർമിക്കുന്ന ഈ സിനിമ നിയോഗം, ഡോളർ, സോളാർ സ്വപ്നം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജു ജോസഫ് സംവിധാനം ചെയ്യുന്നു.കോമഡിക്ക് പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ന്യൂദർശൻ ക്രിയേഷൻസിന്റെ ബാനറിൽ കെ.എം. മാത്യു പാലാ നിർമിക്കുന്ന കല്യാണമാമൻ രാജു ജോസഫ് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം - മിത്രങ്കരി സജയകുമാർ, കാമറ - അനന്തഗോപാൽ, എഡിറ്റിംഗ് - ജിക്കു മോൻ, കല - സജിത്ത് മേവട, മേക്കപ്പ് - ബിബൻ കൂടല്ലൂർ, പശ്ചാത്തല സംഗീതം - ലാൽത്രയം ഓഡിയോസ്, സഹസംവിധാനം - സാജൻ ജോസഫ്, ഇ.കെ. മനോജ് കോട്ടയം, പ്രൊഡക്ഷൻ കണ്ട്രോളർ - ജോഷി കൊല്ലപ്പള്ളി, പി.ആർ.ഒ. - അയ്മനം സാജൻ. സജയകുമാർ മിത്രങ്കരി, കെ. എം. മാത്യു പാല, മനോജ് കോട്ടയം, രാജീവ് കുമ്മനം, ജോസ് പാല, ജോഷി, വൽസലാമേനോൻ, ഐശ്വര്യ രാജീവ്, ബിസ്മി, സുകന്യ എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.