എംഎഡ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എംഎഡ് പ്രോഗ്രാമിന് (2024 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബിഎഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (ബിഎൽ.എഡ്/ബിഎസ്സി.എഡ്/ബിഎ.എഡ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവേശനത്തിനായി സർവകലാശാലയുടെ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് 20 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. വിശദമായ പ്രോസ്പെക്ടസ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2715284 , 0497 2715261.