വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎൽഐസി 2021 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സിചാൻസ്) മെയ് 2024 പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേഷിക്കാവുന്നതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ജൂണ്‍ 2023, മൂന്നാം സെമസ്റ്റർ ജൂലൈ 2023 ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിടി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 30. വിശദവിവരം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിടെക് 2020 സ്കീം യുസിഇകെ റെഗുലർ 2022 അഡ്മിഷൻ സപ്ലിമെന്ററി 2021 2020 അഡ്മിഷൻ നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 29. വിശദവിവരം വെബ്സൈറ്റിൽ.
2024 ഫെബ്രുവരി മാസം നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ
സ്റ്റഡീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരകടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 2024 ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഏപ്രിൽ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ (351) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ മേയ് 3 വരെ അതാത് കോളജുകളിൽ വെച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ആറാം സെമസ്റ്റർ കരിയർ സിബിസിഎസ്എസ് /സിആർബിസിഎ (332) (2021 അഡ്മിഷൻ റെഗുലർ 2020 &2019 സപ്ലിമെന്ററി ) ഏപ്രിൽ 2024 ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് &വൈവ 2024 29, 30 തീയതികളിലായി അതാത് കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.