കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്കീം) റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ, മേയ് 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (2020 സ്കീം) റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, ഏപ്രിൽ 2024 പരീക്ഷയുടെ ടൈംടേബിൾ (തിയറി & പ്രാക്ടിക്കൽ) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് ബിഎസ്സി കന്പ്യൂട്ടർ സയൻസ് 2 (b) (320), ഏപ്രിൽ 2024 (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ) പരീക്ഷയുടെ മേജർ പ്രോജക്ട് 2024 മേയ് 02 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബികോം ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (338), ഏപ്രിൽ 2024 പരീക്ഷയുടെ പ്രൊജക്ട്/വൈവവോസി 2024 മേയ് രണ്ട്, മൂന്ന് തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഡ്മിഷൻ ആരംഭിച്ചു
ശാസ്താംകോട്ട യുഐടി സെന്ററിൽ പിജിസർട്ടിഫിക്കറ്റ് ഇൻ കൗണ്‍സിലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ഉടൻ ആരംഭിക്കും. വിശദവിവരങ്ങൾക്ക് 9447321507 എന്ന നന്പറിൽ ബന്ധപ്പെടുക.