ഫ്രെക്സിറ്റ് വേണമെന്നു ലെപെൻ
Friday, June 24, 2016 12:37 PM IST
പാരീസ്: യൂറോപ്യൻ യൂണിയൻ വിടുന്നതിനു ബ്രിട്ടനിൽ നടത്തിയതുപോലെയുള്ള ഹിതപരിശോധന ഫ്രാൻസിലും (ഫ്രെക്സിറ്റ്)വേണമെന്നു ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീൻ ലെപെൻ ആവശ്യപ്പെട്ടു.

നെതർലൻഡ്സിൽ ഹിതപരിശോധന വേണമെന്ന്(നെക്സിറ്റ്)കുടിയേറ്റവിരുദ്ധ പാർട്ടി നേതാവ് ഗീർട്ട് വിൽഡേഴ്സ് പറഞ്ഞു. സ്കോട്ലൻഡിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാധ്യതയുണ്ടെന്നു സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജിൺ പറഞ്ഞു.

* ആംഗല മെർക്കൽ, ജർമൻ ചാൻസലർ: യൂറോപ്പിനും യൂറോപ്യൻ ഏകീകരണ പ്രക്രിയയ്ക്കും തിരിച്ചടി.

* ഒളാന്ദ്, ഫ്രഞ്ച് പ്രസിഡന്റ്: യൂറോപ്പിനു കടുത്ത പരീക്ഷണം,

* അലക്സിസ് സിപ്രാസ, ഗ്രീക്ക് പ്രധാനമന്ത്രി: കൂടുതൽ മെച്ചപ്പെട്ട യൂറോപ്പിനുവേണ്ടി പ്രവർത്തിക്കണം.


* ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമർ, ജർമൻ വിദേശമന്ത്രി: യൂറോപ്പിനും ബ്രിട്ടനും ദുഃഖദിനം.

* സൊബോട്ക, ചെക്ക് പ്രധാനമന്ത്രി: ഇതു യൂറോപ്യൻ് യൂണിയന്റെ അന്ത്യമല്ല. യൂറോപ്പ് കൂടുതൽ ശക്‌തമാവണം.

* മരിയാനോ രഹോയി, സ്പാനിഷ് പ്രധാനമന്ത്രി: സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ശ്രമമുണ്ടാവണം. 4നുറെറ്റിൻ കുനെക്ലി, തുർക്കി ഡെപ്യൂട്ടി പ്രധാനമന്ത്രി : യൂറോപ്യൻ യൂണിയന്റെ തകർച്ചയുടെ തുടക്കം.

* ടോണി ബ്ലെയർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി: കുടിയേറ്റ പ്രശ്നം ഈ വോട്ടുകൊണ്ടു പരിഹരിക്കാനാവില്ല എന്ന് ഉറ പ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.