കറാച്ചി ഹോട്ടലിൽ തീപിടിത്തം, 11 മരണം
കറാച്ചി ഹോട്ടലിൽ തീപിടിത്തം, 11 മരണം
Monday, December 5, 2016 2:11 PM IST
കറാച്ചി: കറാച്ചിയിലെ നാലുനക്ഷത്ര ഹോട്ടലായ റീജന്റ് പ്ലാസയിലുണ്ടായ അഗ്നിബാധയിൽ നാലു വനിതകൾ ഉൾപ്പെടെ 11 പേർ മരിച്ചു. 75 പേർക്കു പരിക്കേറ്റു. ആറുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള അടുക്കളയിൽ നിന്നു തീ കെട്ടിടത്തിന്റെ ഇതരഭാഗങ്ങളിലേക്കു പടരുകയായിരുന്നു.

വിദേശികൾ ഉൾപ്പെടെ നൂറോളം അതിഥികൾ തീപിടിച്ച സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. മൂന്നു മണിക്കൂർകൊണ്ടു തീ അണയ്ക്കാനായി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് കറാച്ചി മേയർ വസീം അക്‌തർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.