ക്രിസ്തുവിന്റെ കല്ലറയിൽ ക്രൂശിത രൂപം കണ്ടെത്തി
Tuesday, December 6, 2016 2:15 PM IST
ജറൂസലം: യേശുക്രിസ്തുവിന്റെ ഭൗതികദേഹം അടക്കം ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന കല്ലറ 500 വർഷത്തിനുശേഷം തുറന്ന ഗവേഷകർ 12–ാം നൂറ്റാണ്ടിലെ കുരിശുയുദ്ധകാലത്ത് കൊത്തിയെടുത്തതെന്നു കരുതപ്പെടുന്ന ക്രൂശിതരൂപം കണ്ടെത്തി. കുരിശുമരണത്തിനുശേഷം യേശുവിന്റെ മൃതദേഹം കിടത്തിയ മാർബിൾ ശില ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു. നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്. കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ ചാരനിറത്തിലുള്ള മറ്റൊരു മാർബിൾ ശിലയോടൊപ്പമാണു ക്രൂശിതരൂപവും കിടന്നിരുന്നത്.


നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിക്കിടന്നിരുന്ന പൊടിപടലം നീക്കിച്ചെന്നപ്പോഴാണു രണ്ടാമ ത്തെ മാർബിൾ ശിലയും ക്രൂശിതരൂപവും കണ്ടെത്തിയതെന്നു ഗവേഷണസംഘത്തിനു നേതൃത്വം നൽകുന്ന ഫെഡ്രിക് ഹീബർട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.