സ്പെയിനിലെ ഭീകരാക്രമണത്തിൽ മരണം 14; അഞ്ചു ഭീകരരെ വെടിവച്ചു കൊന്നു
സ്പെയിനിലെ ഭീകരാക്രമണത്തിൽ മരണം 14; അഞ്ചു ഭീകരരെ വെടിവച്ചു കൊന്നു
Friday, August 18, 2017 11:48 AM IST
മാ​​ഡ്രി​​ഡ്: സ്പെ​​യി​​നി​​ലെ കാ​​റ്റ​​ലോ​​ണി​​യ പ്ര​​വി​​ശ്യ​​യി​​ലെ ബാ​​ഴ്സ​​ലോ​​ണ, കാം​​ബ്രി​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഭീ​​ക​​ര​​ർ വ്യാ​​ഴാ​​ഴ്ച ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 14 ആ​​യി. കാം​​ബ്രി​​ൽ​​സി​​ൽ പോ​​ലീ​​സ് ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ അ​​ഞ്ചു ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

പ്ര​​മു​​ഖ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​യ ബാ​​ഴ്സ​​ലോ​​ണ, കാം​​ബ്രി​​ൽ​​സ് ന​​ഗ​​ര​​ങ്ങ​​ളി​​ലെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ യൂ​​റോ​​പ്പി​​ലാ​​ക​​മാ​​നം ആ​​ശ​​ങ്ക പ​​ര​​ത്തി. ഇ​​രു പ​​ട്ട​​ണ​​ങ്ങ​​ളി​​ലു​​മാ​​യി കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 130 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ചി​​ല​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഐ​​എ​​സ് ഏ​​റ്റെ​​ടു​​ത്തു.

ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ തെ​​രു​​വി​​ൽ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ നേ​​ർ​​ക്ക് വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റി​​യാ​​ണ് ഭീ​​ക​​ര​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. വി​​വി​​ധ രാ​​ജ്യ​​ക്കാ​​രാ​​യ 13 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.

പ​​ലാ​​യ​​നം ചെ​​യ്ത വാ​​ൻ​​ഡ്രൈ​​വ​​ർ​​ക്കു വേ​​ണ്ടി പോ​​ലീ​​സ് വ്യാ​​പ​​ക​​മാ​​യ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തു​​ക​​യാ​​ണ്.​​ കൗ​​മാ​​ര​​പ്രാ​​യ​​ക്കാ​​ര​​നാ​​യ മൂ​​സാ ഔ​​ക​​ബീ​​റാ​​ണു ഡ്രൈ​​വ​​റെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​യി സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​ഞ്ഞു. ഇ​​യാ​​ളു​​ടെ ചി​​ത്ര​​വും പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. മൂ​​സാ​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ നാ​​ലു​​പേ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്.

ബാ​​ഴ്സ​​ലോ​​ണ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ന​​ടു​​ക്കം വി​​ട്ടു​​മാ​​റും മു​​ന്പേ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് 120 കി​​ലോ​​മീ​​റ്റ​​ർ തെ​​ക്കു​​ള്ള കാം​​ബ്രി​​ൽ​​സി​​ലും ഭീ​​ക​​ര​​ർ ആ​​ഞ്ഞ​​ടി​​ച്ചു. ഇ​​വി​​ടെ ആ​​ഡം​​ബ​​ര​​ കാ​​ർ ജ​​ന​​ക്കൂ​​ട്ട​​ത്തി​​ലേ​​ക്ക് ഓ​​ടി​​ച്ചു​​ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്കും ആ​​റു സി​​വി​​ലി​​യ​​ന്മാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു. ഇ​​തി​​ൽ ഒ​​രാ​​ൾ പി​​ന്നീ​​ടു മ​​രി​​ച്ചു. ഇ​​തോ​​ടെ ര​​ണ്ട് ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലൂം കൂ​​ടി മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 14 ആ​​യി. കാം​​ബ്രി​​ൽ​​സി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കാ​​റി​​ന്‍റെ ഡ്രൈ​​വ​​റെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടി​​ല്ല.

ര​​ണ്ട് ആ​​ക്ര​​മ​​ണ​​ങ്ങ​​ളും പ​​ര​​സ്പ​​രം ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണെ​​ന്നു പ​​റ​​ഞ്ഞ പോ​​ലീ​​സ് ഇ​​തി​​ലും ഉ​​ഗ്ര​​മാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കാ​​ണ് ഭീ​​ക​​ര​​ർ പ​​ദ്ധ​​തി​​യി​​ട്ടി​​രു​​ന്ന​​തെ​​ന്നു ക​​രു​​തു​​ന്നു. എ​​ട്ടം​​ഗ​​ങ്ങ​​ളു​​ള്ള സെ​​ല്ലാ​​ണ് ആ​​ക്ര​​മ​​ണ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യ​​തെ​​ന്നാ​​ണു വി​​വ​​രം.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​വ​​രെ അ​​നു​​സ്മ​​രി​​ച്ച് ഇ​​ന്ന​​ലെ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ ഒ​​രു മി​​നി​​റ്റ് മൗ​​നം ആ​​ച​​രി​​ച്ചു. പ്ര​​ധാ​​ന​​മ​​ന്ത്രി മ​​രി​​യാ​​നോ ര​​ജോ​​യി, ഫി​​ലി​​പ്പ് ആ​​റാ​​മ​​ൻ രാ​​ജാ​​വ്, കാ​​റ്റ​​ലോ​​ണി​​യ പ്ര​​സി​​ഡ​​ന്‍റ് തു​​ട​​ങ്ങി​​യ​​വ​​ർ മൗ​​നാ​​ച​​ര​​ണ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.