മരിയ കൊടുങ്കാറ്റ് കരീബിയനിൽ
Monday, September 18, 2017 12:13 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഇ​​ർ​​മാ​​യ്ക്കു പി​​ന്നാ​​ലെ രൂ​​പം​​കൊ​​ണ്ട മ​​രി​​യ കൊ​​ടു​​ങ്കാ​​റ്റ് ശ​​ക്തി​​യാ​​ർ​​ജി​​ച്ചു. കാ​​റ്റ​​ഗ​​റി മൂ​​ന്നു​​വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തി ലീ​​വേ​​ർ​​ഡ് ദ്വീ​​പി​​ലേ​​ക്കു നീ​​ങ്ങു​​ന്ന മ​​രി​​യ​​യു​​ടെ വേ​​ഗം മ​​ണി​​ക്കൂ​​റി​​ൽ 195കി​​ലോ​​മീ​​റ്റ​​റാ​​ണ്. 12 ഇ​​ഞ്ചു​​വ​​രെ​​യു​​ള്ള ക​​ന​​ത്ത​​മ​​ഴ​​യു​​ണ്ടാ​​വു​​മെ​​ന്നാ​​ണു മു​​ന്ന​​റി​​യി​​പ്പ്. പ്യൂ​​ർ​​ട്ടോ​​റി​​ക്കോ, വി​​ർ​​ജി​​ൻ ദ്വീ​​പു​​ക​​ളി​​ൽ ബു​​ധ​​നാ​​ഴ്ച മ​​രി​​യ എ​​ത്തു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.


ഇ​​ർ​​മാ​​യു​​ടെ കെ​​ടു​​തി​​ക​​ളി​​ൽ നി​​ന്നു ക​​ര​​ക​​യ​​റു​​ന്ന​​തി​​നി​​ടെ എ​​ത്തി​​യ മ​​രി​​യ ക​​രീ​​ബി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ ക​​ന​​ത്ത​​നാ​​ശം വി​​ത​​യ്ക്കു​​മെ​​ന്നാ​​ണ് ആ​​ശ​​ങ്ക. ഇ​​ർ​​മാ​​യെ​​ത്തു​​ട​​ർ​​ന്നു യു​​എ​​സി​​ൽ 28 പേ​​രും ക​​രീ​​ബി​​യ​​നി​​ൽ 80ൽ ​​അ​​ധി​​കം പേ​​രും മ​​രി​​ച്ചു. യു​​എ​​സി​​ലെ ഹൂ​​സ്റ്റ​​ൺ ന​​ഗ​​ര​​ത്തി​​ന്‍റെ മി​​ക്ക​​ഭാ​​ഗ​​ത്തും വെ​​ള്ളം ക​​യ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.