രൂപയ്ക്കും ഓഹരിക്കും കയറ്റം
Wednesday, October 4, 2017 11:22 AM IST
മുംബൈ: ഓഹരികളും രൂപയും നേട്ടമുണ്ടാക്കി. ഡോളറിന് 49 പൈസ കുറഞ്ഞു. 65.50 രൂപയിൽനിന്ന് 65.01 രൂപയിലേക്കാണ് ഡോളർ താണത്.
ഓഹരിവിപണി പണനയ പ്രഖ്യാപനത്തിനു ശേഷം അൽപം താണു. സെൻസെക്സ് 220 പോയിന്റ് കയറിയത് 174.33 പോയിന്റ് ഉയർച്ചയിലാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗ് നിരക്ക് 31,671.71. നിഫ്റ്റി 55.4 പോയിന്റ് കയറി 9914.98 ൽ ക്ലോസ് ചെയ്തു.