Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചിന്നസ്വാമിയിൽ പെരിയ ആട്...
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീ...
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7...
കളി തുടരും: കോഹ്ലി
Previous
Next
Sports News
Click here for detailed news of all items
ഗിയർമാറ്റി കേരളം ; ശ്രീശങ്കറിനു റിക്കാർഡ്
Sunday, November 19, 2017 10:48 AM IST
അവസാന ബസിൽ ചാടിക്കയറുകയെന്നത് മലയാളിയുടെ ശീലമാണ്. ബസ് സമയം അറിയാമെങ്കിലും ഇല്ലെങ്കിലും അങ്ങനെതന്നെ. ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റ് അവസാന മണിക്കൂറുകളിലേക്ക് കടക്കുന്പോൾ കേരളത്തിന്റെ അവസ്ഥയും ഇതുപോലൊക്കെത്തന്നെ. ഞായറാഴ്ചയുടെ അവസാന മണിക്കൂറിൽ റിലേയിൽ നേടിയ മൂന്നെണ്ണം ഉൾപ്പെടെ ഒൻപതു സ്വർണവുമായി ചാന്പ്യൻഷിപ്പ് ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് കേരളം. നാലാംദിനം പിന്നിടുന്പോൾ ഹരിയാന തന്നെയാണ് മുന്നിലെങ്കിലും പിടിവിടാതെ തൊട്ടുപിന്നാലെയുണ്ട് മലയാളിപ്പട. 328 പോയിന്റാണ് ഹരിയാനയ്ക്കെങ്കിൽ കൗമാരകേരളത്തിന് ഇതുവരെ നേടാനായത് 298 പോയിന്റ്. ഏവരെയും ഞെട്ടിച്ച് ഉത്തർപ്രദേശ് (247) മൂന്നാമതുണ്ട്.
അവസാന ദിനമായ ഇന്ന് ഹരിയാനയെ മറികടന്ന് 23-ാം കിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് മലയാളി ക്യാന്പ്. 800, 200, 4x400 റിലേ ഇനങ്ങളിൽ ഇന്ന് കേരളത്തിന്റെ കുട്ടികൾ ഇറങ്ങുന്നുണ്ട്. ഈ ഇനങ്ങളിലെല്ലാം മെഡൽ പ്രതീക്ഷയുമുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഫിനിഷിംഗിൽ ഹരിയാനയെ തള്ളാമെന്ന ആത്മവിശ്വാസത്തിലാണ് കുട്ടികൾ. ഇന്നലെ എട്ടു റിക്കാർഡുകൾ പിറന്നു. ഇതിൽ നാലെണ്ണം ദേശീയ റിക്കാർഡാണ്. അണ്ടർ 20 ലോംഗ്ജംപിൽ എം. ശ്രീശങ്കറാണ് ദേശീയ റിക്കാർഡ് പട്ടികയിലെ മലയാളി.
ഇന്നലെ കേരളം നേടിയത് ഒൻപത് സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും. ലിസ്ബത്ത് കരോളിൻ ജോസഫ് (അണ്ടർ 20, ട്രിപ്പിൾ ജംപ്), ജെ. വിഷ്ണുപ്രിയ (അണ്ടർ 18, 400 മീറ്റർ ഹർഡിൽസ്), പി.ഒ. സയന (അണ്ടർ 20, 400 മീറ്റർ ഹർഡിൽസ്) എന്നിവരാണ് കനകമണിഞ്ഞ പെണ്‍കുട്ടികൾ. എം. ശ്രീശങ്കർ (അണ്ടർ 20, ലോംഗ് ജംപ്), കെ.ജി. ജെസണ്‍ (അണ്ടർ 20, പോൾവോൾട്ട്), അനന്തു വിജയൻ (അണ്ടർ 18, 400 മീറ്റർ ഹർഡിൽസ്) എന്നിവർ സ്വർണനേട്ടത്തോടെ ആണ്‍കുട്ടികളുടെ അഭിമാനം കാത്തു. 400 മീറ്റർ ഹർഡിൽസിൽ അബിഗേൽ ആരോഗ്യനാഥ് (ആണ്‍കുട്ടികൾ, അണ്ടർ 18), കെ.എം. നിബ (പെണ്‍കുട്ടികൾ, അണ്ടർ 18), ആതിര മോഹൻ (പെണ്‍കുട്ടികൾ അണ്ടർ 20, ഹെപ്റ്റാത്തലണ്‍), മുഹമ്മദ് സാലിഹ് (അണ്ടർ 20, ലോംഗ്ജംപ്) എന്നിവരാണ് വെള്ളിനേടിയത്. പെണ്‍കുട്ടികളുടെ അണ്ടർ 20 ഷോട്ട്പുട്ടിൽ നെൽസ ഷാജിയുടേതാണ് ഏക വ്യക്തിഗത വെങ്കലം.
സ്വർണം വാരി റിലേ
എല്ലാക്കാലത്തും 4x100 മീറ്റർ റിലേയിൽ കേരളത്തിന്റെ ആധിപത്യമാണ്. സായംസന്ധ്യയിൽ മിഴിതുറന്ന ഫ്ളഡ്ലൈറ്റിന്റെ കീഴിൽ ഇത്തവണയും കേരളം മോശമാക്കിയില്ല. പതിനഞ്ചു മിനിറ്റിനിടെ മൂന്നു സ്വർണവും രണ്ടു വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. അണ്ടർ 16 പെണ്‍കുട്ടികളാണ് റിലേയിലെ സ്വർണം വാരലിനു തുടക്കമിട്ടത്. ആദ്യ ലാപ്പിൽ ഓടിയ അനു ജോസഫ് നല്കിയ ലീഡ് ഗ്രേസ്മരിയ വിൽസണും എ.എസ്. സാന്ദ്രയും നിലനിർത്തിയപ്പോൾ ഭാവിവാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്കില ഡാനിയേൽ അവസാന ലാപ്പിൽ എതിരാളികൾക്ക് മത്സരത്തിനുപോലും അവസരം കൊടുക്കാതെ 2:17.64ൽ ഫിനിഷ് ചെയ്തു. കഴിഞ്ഞവർഷവും കേരളത്തിനായിരുന്നു ഈ ഇനത്തിൽ സ്വർണം. തൊട്ടുപിന്നാലെ അണ്ടർ 18 ആണ്‍കുട്ടികളിൽ സി. അഭിനവ്-അൻസ്റ്റിൻ ജോസഫ്-അനന്തു വിജയൻ-മുഹമ്മദ് മുർഷിദ് സഖ്യം വെങ്കലവും നേടി. തുടക്കത്തിലെ ലീഡ് നിലനിർത്താൻ സാധിക്കാതിരുന്നതാണ് വെങ്കലത്തിൽ ഒതുങ്ങാൻ കാരണമായത്. 1:55.21 മിനിറ്റിൽ കർണാടക സ്വർണം നേടിയപ്പോൾ 1:55.36ലാണ് കേരളത്തിന്റെ കുട്ടികൾ ഓടിയെത്തിയത്.
അണ്ടർ 18 പെണ്‍കുട്ടികളിലും (അപർണ റോയ്, ആൻസി സോജൻ, ടി.ജെ. ജംഷീല, ജെ. രേഷ്മ) വെങ്കലത്തിലൊതുങ്ങിയതോടെ റിലേയിൽ ചുവടുപിഴയ്ക്കുന്നുവോയെന്ന ആശങ്കയിലായി കേരള ക്യാന്പ്. എന്നാൽ, കേരള ക്യാപ്റ്റൻ സച്ചിൻ ബിനു നയിച്ച അണ്ടർ 20 വിഭാഗത്തിൽ കേരളം തിരിച്ചുവന്നു. ഈ ഇനത്തിൽ പെണ്‍കുട്ടികളും മോശമാക്കിയില്ല. 47.72 ഓടിയെത്തി അനുപമ ബിജു-അഗിന ബാബു-പി.ഒ. സയന-അഞ്ജലി ജോണ്സണ് കുട്ടുകെട്ട് നാലാംദിനത്തിലെ അവസാന സ്വർണവും കേരളത്തിന്റെ അക്കൗണ്ടിലെത്തിച്ചു.
ശ്രീശങ്കറിന്റെ ചാട്ടം ഫിൻലൻഡിലേക്ക്
അണ്ടർ 20 ലോംഗ്ജംപിൽ ആദ്യ ചാട്ടത്തിൽ തന്നെ പുതിയ മീറ്റ് റിക്കാർഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ തിരികെ കയറിയത്. ഒപ്പം ഫിൻലൻഡിൽ അടുത്തവർഷം നടക്കുന്ന ലോക യൂത്ത് ചാന്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും. 2011ൽ ഹരിയാനയുടെ അങ്കിത് ശർമ സ്ഥാപിച്ച 7.57 മീറ്ററിന്റെ റിക്കാർഡാണ് 7.72 മീറ്ററാക്കി തിരുത്തിയത്. പാലക്കാട് സ്വദേശിയായ ശ്രീശങ്കർ എൻഎസ്എസ് കോളജിലെ എൻജിനിയറിംഗ് വിദ്യാർഥിയാണ്. പരിക്കുമൂലം രണ്ടുമാസത്തോളം പുറത്തിരുന്നശേഷമായിരുന്നു രാജകീയ തിരിച്ചുവരവ്. ഈ ഇനത്തിൽ മുഹമ്മദ് സാലിഹ് വെള്ളിയെടുത്തത് കേരളത്തിന് ഇരട്ടി മധുരമായി. 7.56 മീറ്ററാണ് മലപ്പുറം തവന്തൂർ സ്വദേശിയായ ഈ പ്ലസ്ടുക്കാരൻ താണ്ടിയ ദൂരം.
ശ്രീശങ്കറിന്റെ റിക്കാർഡിനൊപ്പം ലിസ്ബത്ത് കരോളിൻ ജോസഫും കെ.ജി. ജെസണും കനകമണിഞ്ഞ് ചാട്ടത്തിലെ ആധിപത്യം നിലനിർത്തി. കോഴിക്കോട് പുല്ലൂരാന്പാറയുടെ മണിമുത്ത് ലിസ്ബത്ത് അണ്ടർ 18 പെണ്‍കുട്ടികളുടെ ട്രിപ്പിൾ ജംപിൽ അനായാസമാണ് സ്വർണം നേടിയത്. കാര്യമായ മത്സരം എതിരാളികളിൽ നിന്ന് ഉണ്ടാകാതിരുന്നതോടെ തന്റെ മികച്ച ദൂരം താണ്ടാനാകാത്തതിന്റെ വിഷമത്തോടെയാണ് ലിസ്ബത്ത് ജംപിംഗ് പിറ്റ് വിട്ടത്. പൂനെയിൽ ചാടിയ 12.68 മീറ്ററിന് അടുത്തെത്തിയില്ലെങ്കിലും 12.35ൽ സ്വർണം ഉറപ്പിക്കാൻ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ ഈ പ്ലസ്ടുക്കാരിക്കായി. രണ്ടാം ചാട്ടത്തിലാണ് ഈ ദൂരം പിന്നിട്ടത്. ബാക്കി ചാട്ടങ്ങളെല്ലാം ഫൗളായതോടെ മെച്ചപ്പെട്ട പ്രകടനം നടത്താനായതുമില്ല.
അണ്ടർ 20 ആണ്‍കുട്ടികളുടെ പോൾവോൾട്ടിലായിരുന്നു ജെസണ്‍ സ്വർണച്ചാട്ടം നടത്തിയത്. 4.70 മീറ്റർ ചാടിയ ജെസനു പിന്നിൽ തമിഴ്നാടിന്റെ പി. ഗൗതം വെള്ളിയണിഞ്ഞു. കല്ലടി എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥിയായ ജെസണ്‍ പാല ജംപ്സ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്. സ്വദേശം ചേർത്തല.
മൂന്നാം ദിനത്തിന്റെ പിന്തുടർച്ചയായി രണ്ടു സ്വർണമാണ് 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന് ഇന്നലെ കിട്ടിയത്. പി.ഒ. സയനയും അനന്തു വിജയനുമായിരുന്നു മെഡൽനേട്ടക്കാർ. അണ്ടർ 20 പെണ്‍കുട്ടികളിൽ 1:03.26 മിനിറ്റിലാണ് സയനയുടെ സ്വർണ പ്രകടനം. 18 വയസിൽ താഴെയുള്ള ആണ്‍കുട്ടികളിൽ അനന്തുവിന്റെ കനകം പിറന്നത് 53.33 സെക്കൻഡിലും.
വിജയവാഡയിൽനിന്ന് എം.ജി. ലിജോ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ദീക്ഷയ്ക്ക് റിക്കാർഡ്
ചെൽസിക്കു ജയം
കേരളം ക്വാര്‍ട്ടറില്‍
ശാലിനിക്ക് വെള്ളി
എംജി ചാന്പ്യൻ
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ജിമ്മി മതിയാക്കി
മുംബൈ മിന്നി
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പെരിയ ആട്ടം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്...
Top