ചെറുതോണി: ഏതാനും ദിവസത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചു. 15.20 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രാവിലെ ഏഴുവരെ ലഭിച്ചത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.30 അടി വര്‍ധിച്ച് 2363.90 അടിയായി. ഇന്നലെ മൂലമറ്റം വൈദ്യുതനിലയത്തില്‍ 35.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.