കൊച്ചി: കേന്ദ്ര സഹായത്തോടെ സംസ്ഥാനത്തു തുടങ്ങിയ 27 ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതികള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഫണ്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 13-ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ചു കേന്ദ്ര സഹായത്തോടെ തുടങ്ങിയ ഈ കോടതികള്‍ക്കു മൂന്നു വര്‍ഷം പ്രവര്‍ത്തിക്കാനാവും. തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തന ഫണ്ടു നല്‍കണം. ഇവ സ്ഥിരം കോടതികളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു ഹൈക്കോടതി വിശദീകരണം തേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.