ബംഗളൂരുവിൽ ഇതിനോടകം സർവീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലെ 2,300 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 5,100ലധികം സേവന കേന്ദ്രങ്ങളാണ് മാരുതിക്കുള്ളത്. ഈ ശൃംഖലയും പ്രയോജനപ്പെടുത്താനാണ് കന്പനി ഉദ്ദേശിക്കുന്നത്. .
ഇവിഎക്സ് 2025 ജനുവരിയോടെ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കാനാണ് കന്പനിയുടെ നിലവിലെ പദ്ധതി. 20 മുതൽ 25 ലക്ഷം വരെ വിലയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് പ്ലാന്റിലായിരിക്കും വാഹനം നിർമിക്കുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി.