കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്നു കൊച്ചി വിമാനത്താവളത്തിലെത്തും. രാവിലെ 8.45ന് കൊളംബോയില്‍നിന്നു പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രിയും ഭാര്യ പ്രഫ. മൈത്രി വിക്രമസിംഗെയും നേരെ ഗുരുവായൂര്‍ക്കു പോകും. വൈകിട്ട് 4.15ന് സംഘം കൊളംബോയ്ക്കു മടങ്ങും.