കൂത്തുപറമ്പ്: സൗരോർജത്തിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ ആദ്യത്തെ എടിഎം കൗണ്ടർ കൂത്തുപറമ്പ് മാർക്കറ്റിനടുത്തായി പ്രവർത്തനം ആരംഭിച്ചു. ഊർജസംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണു 1,80,000 രൂപ ചെലവിൽ എടിഎമ്മിനു തുടക്കം കുറിച്ചത്.