വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നടപടി: ഡിജിപി
Wednesday, May 23, 2018 2:00 AM IST
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയവഴി നടത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബഹ്റ. ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചു.