ഒഡീഷയില്‍ മൂന്നു മാവോയിസ്റുകള്‍ കീഴടങ്ങി
Tuesday, April 21, 2015 12:08 AM IST
മാല്‍ക്കന്‍ഗിരി: ലക്ഷങ്ങള്‍ തലയ്ക്കു വിലയിട്ടിരുന്ന മൂന്നു മാവോയിസ്റുകള്‍ ഇന്നലെ മാല്‍ക്കന്‍ഗിരി പോലീസ് സ്റേഷനില്‍ കീഴടങ്ങി. ഇര്‍മ കബസി, ഇര മഡ്കാമി, രാധിക എന്നിവരാണു കീഴടങ്ങിയത്. കൊലപാതകം ഉള്‍പ്പെടെ 29 കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയാണു പോലീസ് വിലയിട്ടിരുന്നത്.