15 പിഎസ്എല്‍വി വിക്ഷേപിക്കും
Friday, May 22, 2015 12:10 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹന (പിഎസ്എല്‍വി) പദ്ധതി തുടരാന്‍ 3090 കോടിരൂപ കേന്ദ്ര കാബിനറ്റ് അനുവദിച്ചു. 15 പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ക്കാണ് അനുമതി.