പടക്ക കമ്പനിയില്‍ സ്ഫോടനം: നാലുപേര്‍ മരിച്ചു
Wednesday, July 1, 2015 12:10 AM IST
വെല്ലൂര്‍: തമിഴ്നാട്ടിലെ ഗുടിയാട്ടം ജില്ലയിലെ പടക്ക നിര്‍മാണ ഫാക്ടറിയില്‍ ഇന്നലെ രാവിലെയുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൊഴിലാളികള്‍ കൂടുതല്‍ ഉണ്ടായിരുന്നതാണു മരണ സഖ്യ ഉയരാന്‍ കാരണമായതായി പോലീസ് പറഞ്ഞു.