മൂന്നു വർഷത്തിനുള്ളിൽ സിയാച്ചിനിൽ 27 ജവാന്മാർ മരിച്ചു
Saturday, April 30, 2016 12:22 PM IST
ജമ്മു: കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സിയാച്ചിൻ മഞ്ഞുമലയിലെ പോസ്റ്റുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 27 ജവാന്മാർ വീരചരമം പ്രാപിച്ചു. 2013ൽ പത്തും 2014ൽ എട്ടും 2015ൽ ഒമ്പതും ജവാന്മാരാണ് മരിച്ചത്. ഈവർഷം മാർച്ച് 31വരെ 14 ജവാന്മാർ മരിച്ചു.