‍യുപിയിൽ മന്ത്രിയുടെ പേരിൽ‌ വാങ്ങിയ 4,500 സാരി പിടികൂടി
Wednesday, January 11, 2017 2:40 PM IST
ഫ​​ത്തേ​​പ്പു​​ർ: ഉത്തർപ്രദേശ് മ​​ന്ത്രി ഗാ​​യ​​ത്രി പ്ര​​സാ​​ദ് പ്ര​​ജാ​​പ​​തി​​യു​​ടെ പേ​​രി​​ൽ വാ​​ങ്ങി​​യ 4500 സാ​​രി​​ക​​ൾ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. അ​​മേ​​ത്തി​​യി​​ൽ​​നി​​ന്നു കാ​​ൺ​​പു​​രി​​ലേ​​ക്കു പോ​​യ മി​​നി ലോ​​റി​​യി​​ൽ​​നി​​ന്നാ​​ണു സാ​​രി​​ക​​ൾ പി​​ടി​​കൂ​​ടി​​യ​​ത്. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നി​​ടെ മ​​ന്ത്രി​​യു​​ടെ പേ​​രി​​ലു​​ള്ള ര​​സീ​​ത് ഡ്രൈ​​വ​​ർ പോ​​ലീ​​സി​​നു ന​​ല്കി. യു​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ കൊ​​ണ്ടു​​പോ​​യ​​താ​​കാം സാ​​രി​​ക​​ൾ എ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണു പോ​​ലീ​​സ്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്.