ഫ്ലിപ്കാർട്ടിന്റെ വിറ്റുവരവിൽ 19 ശതമാനം വർധന
Friday, December 15, 2017 2:19 PM IST
ബംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ വിറ്റുവരവിൽ 19 ശതമാനം വർധന.
2017 മാർച്ചിൽ അവസാനിച്ച ധനകാര്യ വർഷത്തിൽ ഫ്ലിപ്കാർട്ടിന്റെ വിറ്റുവരവ് 15,264 കോടി രൂപയായി. തൊട്ടു മുൻ വർഷം വിറ്റുവരവ് 12,818 കോടി രൂപയായിരുന്നു. സമീപ വർഷങ്ങളിൽ തുടർച്ചയായി വിറ്റുവരവ് ഉയർന്നിട്ടുണ്ട്.