ഡിഎന്‍എയ്ക്കു ചതുരപ്പിരിയന്‍ ഗോവണിയുടെ രൂപവും
ഡിഎന്‍എയ്ക്കു ചതുരപ്പിരിയന്‍  ഗോവണിയുടെ രൂപവും
Tuesday, January 22, 2013 11:24 PM IST
ലണ്ടന്‍: ജീവന്റെ തന്മാത്രയായ ഡിഎന്‍എയ്ക്ക് ഇനി ചതുരപ്പിരിയന്‍ ഗോവണിയുടെ രൂപവും. ഇന്ത്യക്കാരനായ ഡോ.ശങ്കര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കേംബ്രിജ് സര്‍വകലാശാലയില്‍ നടന്ന ഗവേഷണത്തിലാണ് ഇതു സ്ഥിരീകരിച്ചത്. കാന്‍സര്‍ ചികിത്സയില്‍ വലിയ നേട്ടത്തിന് ഈ ഗവേഷണം വഴിതെളിക്കും.

കോശകേന്ദ്രത്തിലുള്ള ഡിഎന്‍എയ്ക്ക് ഇരട്ടപ്പിരിയന്‍ ഗോവണി(ഉീൌയഹല വലഹശഃ)യുടെ ആകൃതിയാണെന്നു കണ്െടത്തിയിട്ട് 60 വര്‍ഷം കഴിഞ്ഞതേയുള്ളൂ. കേംബ്രിജില്‍ത്തന്നെയായിരുന്നു ആ കണ്ടുപിടിത്തം. ഡോ.ഫ്രാന്‍സിസ് ക്രിക്കും ഡോ.ജയിംസ് വാട്സണും 1953-ല്‍ കണ്െടത്തിയ ആ രൂപം ജീവശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ്.

അഡ്നൈന്‍, ഗ്വാനൈന്‍, സൈറ്റോസൈന്‍, തൈറ്റൈന്‍ (എ-ജി-സി-ടി) എന്നീ പ്രോട്ടീനുകള്‍ ചേര്‍ന്നുണ്ടാകു ന്ന ഡിഎന്‍എയിലാണ് ഓരോ ജീവിയുടെയും ജനിതകവിജ്ഞാ നം മുഴുവനും അടങ്ങിയിരിക്കുന്നത്. ചത ുരപ്പിരിയന്‍ ഗോവണി (ഝൌമ റൃൌുഹലഃ) യുടെ ഘടനയു ള്ള ഡിഎന്‍എ ഉണ്ടാകുന്നതു ഗ്വാനൈന്‍ കൂടുതലുള്ളവയിലാണെന്നും അ വ അതിവേഗം വിഭജിക്കപ്പെടുന്നുവെന്നും അങ്ങനെ അതിവേഗ വിഭജനം നടക്കുന്നവയില്‍ കാന്‍സര്‍ സാധ്യത കൂടുതലുണ്െടന്നുമാണു കണ്െടത്തല്‍. നേച്ചര്‍ മാസികയുടെ പുതിയ ലക്കത്തില്‍ ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. രോഗകാരികളാകാവുന്ന ചതുരപ്പിരിയന്‍ ഡിഎന്‍എകള്‍ കണ്െടത്തി അവയുടെ വളര്‍ച്ച തടയാനും അവയെ നശിപ്പിക്കാനുമുള്ള രാസവസ്തുക്കള്‍ തേടിയാകും ഇനിയുള്ള ഗവേഷണം. കാന്‍സറിനെതിരായ പോരാട്ടത്തിനു പുതിയ കരുത്തു പകരുന്നതാണ് ഇപ്പോഴത്തെ അറിവെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ സീനിയര്‍ സയന്‍സ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ.ജൂലി ഷാര്‍പ് പറഞ്ഞു.


ചെന്നൈയില്‍ 1966-ല്‍ ജനിച്ച ശങ്കര്‍ ബാലസുബ്രഹ്മണ്യന്‍ പിറ്റേവര്‍ഷം മുതല്‍ ഇംഗ്ളണ്ടിലാണ്. കേംബ്രിജില്‍നിന്നു ബിരുദമെടുത്ത ശേഷം അമേരിക്കയില്‍ ഉപരിപഠനം നട ത്തി. ഇപ്പോള്‍ കേംബ്രിജില്‍ മെഡിസിനല്‍ കെമിസ്ട്രി വിഭാഗത്തില്‍ പ്രഫസറാണ്. കഴിഞ്ഞവര്‍ഷം റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടു ക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.