മലാലയ്ക്ക് നൊബേല്‍ നോമിനേഷന്‍
ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്വരമുയര്‍ത്തിയതിന് താലിബാന്റെ വെടിയേറ്റ പാക് വിദ്യാര്‍ഥിനി മലാല യൂസഫ് സായിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനു നോമിനേറ്റു ചെയ്തു. ഇന്നലെയായിരുന്നു നോമിനേഷനുള്ള അവസാന തീയതി. ഫ്രഞ്ച്, കനേഡിയന്‍, നോര്‍വീജിയന്‍ എംപിമാരാണു നോമിനേറ്റു ചെയ്തതത്. എന്നാല്‍ നോമിഷേന് അതില്‍ത്തന്നെ പ്രാധാന്യമില്ലെന്നു നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പറഞ്ഞു. നോമിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതീവ രഹസ്യമായാണു സൂക്ഷിക്കുന്നത്. മലാല ബ്രിട്ടനില്‍ ചികിത്സയിലാണ്.