ജസീന്തയുടെ മരണം; റേഡിയോ ജോക്കികള്‍ക്കെതിരേ കുറ്റം ചുമത്തില്ല
ലണ്ടന്‍: ഇന്ത്യന്‍ നഴ്സ് ജസീന്ത സല്‍ദാനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച വ്യാജ ഫോണ്‍ കോള്‍ നടത്തിയ ഓസ്ട്രേലിയന്‍ റേഡിയോ ജോക്കികള്‍ക്കെതിരേ നരഹത്യയടക്കം ഒരു കുറ്റവും ചുമത്തില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

നരഹത്യക്കുറ്റം ചുമത്താനാവശ്യമായ തെളിവുകള്‍ കണ്െടത്താന്‍ പ്രോസിക്യൂഷനായില്ല. അതേസമയം വിവരസംരക്ഷണ നിയമപ്രകാരം അന്വേഷണം നടത്താനുള്ള ചില തെളിവുകള്‍ കണ്െടത്താനായിട്ടുണ്ട്.ബ്രിട്ടനിലെ കിരീടാവകാശി വില്യമിന്റെ ഭാര്യ കാതറിന്‍ ഗര്‍ഭാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നു ചികിത്സയിലിരുന്ന കിംഗ് എഡ്വേര്‍ഡ് ഏഴാമന്‍ ആശുപത്രിയിലെ നഴ്സായിരുന്നു ജസീന്ത.


കാതറിന്റെ വിശേഷങ്ങളറിയാന്‍ ജോക്കികള്‍ ആശുപത്രിയിലേക്കു നടത്തിയ വ്യാജ ഫോണ്‍ കോള്‍ എടുത്തത് ജസീന്തയായിരുന്നു. ഫോണ്‍ സംഭാഷണം റേഡിയോയില്‍ സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്നുള്ള മാനഹാനിയാണ് ജസീന്തയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത്.