കാവല്‍ പ്രധാനമന്ത്രി: പേരു നിര്‍ദേശിക്കണമെന്ന് രാജാ പര്‍വേസ് അഷ്റഫ്
ഇസ്ലാമാബാദ്: കാവല്‍ പ്രധാനമന്ത്രിയായി നോമിനേറ്റു ചെയ്യാന്‍ കൊള്ളാവുന്ന രണ്ടുപേരെ നിര്‍ദേശിക്കാന്‍ പാക്പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് പ്രതിപക്ഷ പിഎംഎല്‍-എന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഫെഡറല്‍ സര്‍ക്കാരിന്റെ കാലാവധി മാര്‍ച്ച് 17ന് അവസാനിക്കും. രണ്ടുമാസത്തിനകം തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാന്‍ കാവല്‍ പ്രധാനമന്ത്രിയെ സമവായത്തിലൂടെ നിയമിക്കണമെന്ന് ഭരണഘടന നിഷ്കര്‍ഷിക്കുന്നു.