ചന്ദ്രനില്‍ ചാരനിലയം സ്ഥാപിക്കാന്‍ യുഎസ് പദ്ധതിയിട്ടു
Tuesday, July 22, 2014 11:41 PM IST
ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ചാരനിലയം സ്ഥാപിക്കാന്‍ അമേരിക്ക 1959ല്‍ പദ്ധതിയിട്ടെന്നു റിപ്പോര്‍ട്ട്. ആയുധശേഖരങ്ങള്‍, ഉപഗ്രഹങ്ങളുടെ നിര്‍മാണം തുടങ്ങിയ തന്ത്രപ്രധാന കാര്യങ്ങള്‍ ഭൂമിയില്‍ ഏതെങ്കിലും കോണില്‍ നടക്കുന്നുണ്േടായെന്ന് അറിയാന്‍വേണ്ടി അമേരിക്കന്‍ വ്യോമസേനയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.

ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ 45-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് അമേരിക്ക പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 1969 ജൂലൈ 20നായിരുന്നു നീല്‍ ആംസ്ട്രേംഗ് ചരിത്രം കുറിച്ച് ചന്ദ്രനില്‍ കാലുകുത്തിയത്. ആംസ്ട്രോംഗിനൊപ്പം ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി.


ഭൂമിയുടെ ഏതു കോണിലും ചാരനിലയത്തില്‍നിന്ന് ആക്രമണം നടത്താനുള്ള പദ്ധതിക്കായിരുന്നു രൂപം നല്കിയത്. അണ്വായുധ പരീക്ഷണ കേന്ദ്രവും പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്നെന്നും നൂറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ആംസ്ട്രോംഗ് 2012ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഫ്ളോറിഡയിലെ കേപ് കനാവറലിലെ ലോഞ്ചിംഗ് സൈറ്റ് പുനര്‍നാമകരണം ചെയ്യുമെന്നു നാസ അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.