യുഎസിന് ഐഎസിന്റെ മുന്നറിയിപ്പ്
Wednesday, August 20, 2014 10:46 PM IST
ബാഗ്ദാദ്: തങ്ങള്‍ക്ക് എതിരേയുള്ള യുഎസ് ആക്രമണം നിര്‍ത്താത്തപക്ഷം ലോകത്ത് എവിടെയുമുള്ള അമേരിക്കക്കാരെ ആക്രമിക്കുമെന്ന് ഇറാക്കിലെ ഐഎസ് ഭീകരര്‍ ഭീഷണി മുഴക്കി. നിങ്ങളെ രക്തത്തില്‍ മുക്കും- ഭീകരര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കി. ഐഎസ് ഭീകരര്‍ ഇറാക്കിനു മാത്രമല്ല മേഖലയ്ക്കാകെ ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ പറയുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.