ലിബിയയില്‍ ബോട്ട് മുങ്ങി 200ലേറെ മരണം
Tuesday, September 16, 2014 11:23 PM IST
ബംഗാസി: യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുമായി പോയ ബോട്ട് ലിബിയന്‍ തീരക്കടലില്‍ മുങ്ങി 200ലധികം പേര്‍ മരിച്ചു. 250 പേര്‍ കയറിയ ബോട്ടിലെ 26 പേരെ മാത്രമേ രക്ഷിക്കാനായുള്ളുവെന്ന് നാവിക സേന വക്താവ് അയുബ് ഖാസം പറഞ്ഞു. തലസ്ഥാനമായ ട്രിപ്പോളിക്കു കിഴക്ക് തജൂറാ മേഖലയിലാണു ദുരന്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.അഭയാര്‍ഥികളില്‍ ഭൂരിഭാഗവും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു. ഓഗസ്റില്‍ ഇത്തരമൊരു ദുരന്തത്തില്‍ നൂറിലധികം ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.