ഇസ്രയേലിനു നേരേ റോക്കറ്റ് ആക്രമണം; നിഷേധിച്ച് സൈന്യം
Friday, September 19, 2014 11:25 PM IST
ജറൂസലം: തെക്കന്‍ ഇസ്രയേലിനുനേരേ ഗാസാ മുനമ്പില്‍ നിന്നു വീണ്ടും റോക്കറ്റ് ആക്രമണം നടന്നതായി ഇസ്രേലി റേഡിയോ. ഈയാഴ്ച ഇതുരണ്ടാം തവണയാണ് ഇത്തരം ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആക്രമണം നടന്നില്ലെന്ന നിലപാടിലാണ് ഇസ്രേലി സൈന്യം.

ആക്രമണം നടന്നുവെന്ന വാര്‍ത്ത പോലീസും സ്ഥിരീകരിച്ചിട്ടില്ല. സൈറനുകള്‍ തെറ്റായി പ്രവര്‍ത്തിച്ചതാകാം ആക്രമണമായി തെറ്റിദ്ധരിച്ചതെന്നാണ് അവരുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.