ബാഗ്ദാദില്‍ സ്ഫോടനം: 21 മരണം
Wednesday, October 22, 2014 11:31 PM IST
ബാഗ്ദാദ്: ബാഗ്ദാദില്‍ ഇന്നലെ വിവിധ റസ്റോറന്റുകളില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. താലിബിയ മേഖലയില്‍ ഒരു റസ്റോറന്റിനു മുന്നിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ഷേക്ക് ഒമര്‍ പ്രദേശത്തു മറ്റൊരു റസ്റോറന്റിനു സമീപം നാടന്‍ ബോംബ് പൊട്ടി രണ്ടു പേര്‍ മരിച്ചു. ബാഗ്ദാദിന്റെ തെക്കന്‍ മേഖലയിലെ റസ്റോറന്റുകള്‍ ലക്ഷ്യമിട്ടു ഭീകരര്‍ നടത്തിയ സ്ഫോടനങ്ങളില്‍ ഏഴു പേര്‍ക്കു ജീവഹാനി നേരിട്ടു.

ഇസ്ലാമിക് സ്റേറ്റ് ഭീകരരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു കരുതപ്പെടുന്നു. വടക്കന്‍ നഗരമായ മൊസൂള്‍ പിടിച്ചടക്കിയ ഐഎസ് ബാഗ്ദാദ് ലക്ഷ്യമാക്കി മുന്നേറ്റം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.